Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : West Bengal Assembly Elections

പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് : വോ​ട്ടെ​ടു​പ്പ് ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി; മ​മ​ത​യും ബി​ജെ​പി​യും നേ​ർ​ക്കു​നേ​ർ

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ളി​ലെ 294 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക​ൾ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു. ക്ര​മ​സ​മാ​ധാ​ന നി​ല​യും സു​ര​ക്ഷാ സാ​ഹ​ച​ര്യ​ങ്ങ​ളും പ​രി​ഗ​ണി​ച്ച് ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ഇ​ത്ത​വ​ണ ബം​ഗാ​ളി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഒ​ന്നാം ഘ​ട്ടം ഏ​പ്രി​ൽ 23നും ​ര​ണ്ടാം ഘ​ട്ടം ഏ​പ്രി​ൽ 29നും ​ന‌‌‌‌​ട​ക്കും വോ​ട്ടെ​ണ്ണ​ൽ മേ​യ് നാ​ലി​നാ​ണ് ന​ട​ക്കു​ക.

ഭ​ര​ണ​ക​ക്ഷി​യാ​യ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സും പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​യ ബി​ജെ​പി​യും ത​മ്മി​ലു​ള്ള അ​തി​ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​നാ​ണ് ബം​ഗാ​ൾ വേ​ദി​യാ​കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ നാ​ലാം ത​വ​ണ​യും അ​ധി​കാ​രം നി​ല​നി​ർ​ത്താ​ൻ മ​മ​ത ബാ​ന​ർ​ജി ശ്ര​മി​ക്കു​മ്പോ​ൾ, സം​സ്ഥാ​ന​ത്ത് ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം.

തെ​ര​ഞ്ഞെ​ടു​പ്പ് അ​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി സം​സ്ഥാ​ന​ത്തു​ട​നീ​ളം കേ​ന്ദ്ര സേ​ന​യെ വി​ന്യ​സി​ക്കും. പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ ക​ർ​ശ​ന സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ ഉ​റ​പ്പാ​ക്കു​മെ​ന്നും തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

 

 

Latest News

Corehub Up